Mukkam

മുക്കം; മാടാമ്പുറം ടേ​ക്ക് എ ​ബ്രേ​ക്ക്;വി​ശ്ര​മ കേ​ന്ദ്ര​മോ ഹോ​ട്ട​ലോ?

മു​ക്കം: വി​ശ്ര​മ കേ​ന്ദ്ര​മോ ഹോ​ട്ട​ലോ? കാ​ണു​ന്ന​വ​ർ​ക്ക് സം​ശ​യം. കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ഓ​ട​ത്തെ​രു​വി​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മാ​ടാ​മ്പു​റ​ത്താ​ണ് ആ​ളു​ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്ന ഈ ​കെ​ട്ടി​ടം. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഹോ​ട്ട​ൽ ത​ന്നെ. ആ​ക​ർ​ഷ​ക​മാ​യ ബോ​ർ​ഡു​മു​ണ്ട്. സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് എ​ന്ന ബോ​ർ​ഡു​കൂ​ടി കാ​ണാം. സം​സ്ഥാ​ന സ​ർ​ക്കാ​രും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് എ​ല്ലാ​യി​ട​ത്തും ഇ​ത്ത​രം വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ലാ​ണ് ല​ക്ഷ്യം. വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രു​ക്കു​ക.

ടെ​ലി​വി​ഷ​നും എ​യ​ർ ക​ണ്ടീ​ഷ​നും മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മ​ട​ങ്ങു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​വും അ​തി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ര​ണ്ടു വീ​തം ശു​ചി​മു​റി​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ശു​ചി​മു​റി​യും അ​ട​ങ്ങു​ന്ന​താ​ണ് പ​ദ്ധ​തി. ല​ഘു​ഭ​ക്ഷ​ണം ല​ഭി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​ന് ക​ഫ​റ്റീ​രി​യ​യും ഉ​ണ്ടാ​വും. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ ഒ​രു നി​ല​യേ ഇ​വി​ടെ പൂ​ർ​ത്തി​യാ​യു​ള്ളൂ​വെ​ങ്കി​ലും ക​ഴി​ഞ്ഞ ജൂ​ൺ 14ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ഈ ​കെ​ട്ടി​ട​ത്തി​ലും സൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മു​ണ്ട്. 42,19,000 രൂ​പ​യാ​ണ് ചെ​ല​വ്. യാ​ത്ര​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള മു​റി​ക​ളും ഡോ​ർ​മെ​ട്രി​യു​മ​ട​ങ്ങു​ന്ന മു​ക​ൾ​നി​ല​യാ​ണ് ഇ​നി നി​ർ​മി​ക്കാ​നു​ള്ള​ത്.ഈ ​കേ​ന്ദ്ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഫി ഷോ​പ്പോ റി​ഫ്ര​ഷ്​​​മെ​ന്റ് സെ​ന്റ​റോ തു​ട​ങ്ങാ​മെ​ന്ന പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് ഇ​തി​നെ ഹോ​ട്ട​ലാ​ക്കി മാ​റ്റി​യ​ത്.

ഇ​പ്പോ​ൾ ഈ ​കേ​ന്ദ്ര​ത്തി​ന്റെ മു​ൻ​വ​ശ​മാ​കെ ഹോ​ട്ട​ലി​ലെ​ത്തു​ന്ന​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലൂ​ടെ ക​യ​റി​ച്ചെ​ന്നാ​ൽ ഏ​താ​നും ക​സേ​ര​ക​ൾ നി​ര​ത്തി​യ ഒ​രു മു​റി കാ​ണാം. അ​താ​ണ് വി​ശ്ര​മ​ത്തി​നു​ള്ള​ത്. അ​താ​ക​ട്ടെ, സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മൊ​ന്നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ത​ല്ല. മു​ൻ​വ​ശ​ത്താ​ണെ​ങ്കി​ൽ ഹോ​ട്ട​ലി​ന്റെ മേ​ശ​യും ക​സേ​ര​യും മ​റ്റും നി​ര​ന്നു​കി​ട​ക്കു​ന്നു. ചു​രു​ക്ക​ത്തി​ൽ ഹോ​ട്ട​ലി​ൽ വ​രു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​യോ​ഗ​ത്തി​നു മാ​ത്ര​മാ​യി വി​ശ്ര​മ​കേ​ന്ദ്രം മാ​റി. ‘ടേ​ക്ക് എ ​ബ്രേ​ക്ക്’ കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പ് സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് ലേ​ലം ചെ​യ്തു ന​ൽ​കി​യ​താ​ണെ​ന്നും അ​വി​ടെ ഭ​ക്ഷ​ണ​ശാ​ല ന​ട​ത്താ​ൻ ത​ട​സ്സ​മി​ല്ലെ​ന്നു​മാ​ണ് കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​പി. സ്മി​ത​യു​ടെ നി​ല​പാ​ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Related Articles

Leave a Reply

Back to top button