തലശ്ശേരി അതിരൂപതയുടെ മുൻ ചാൻസലറും മൈനർ സെമിനാരി റെക്ടറുമായിരുന്ന ഫാ.ജോർജ് ആശാരിപ്പറമ്പിൽ കോഴിക്കോട് ഗുഡ്ഷെപ്പേഡ് വൈദിക വിശ്രമ മന്ദിരത്തിൽ അന്തരിച്ചു
തിരുവമ്പാടി : തലശ്ശേരി അതിരൂപതയുടെ മുൻ ചാൻസലറും മൈനർ സെമിനാരി റെക്ടറുമായിരുന്ന ഫാ.ജോർജ് ആശാരിപ്പറമ്പിൽ (87) കോഴിക്കോട് ഗുഡ്ഷെപ്പേഡ് വൈദിക വിശ്രമ മന്ദിരത്തിൽ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച (11-04-2024) ഉച്ചയ്ക്ക് 12:00-ന് കോഴിക്കോട് മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് വൈദിക മന്ദിരത്തിലെയും വെള്ളിയാഴ്ച (12-04-2024) രാവിലെ 06:00-ന് കുറവിലങ്ങാടുള്ള കുടുംബവീടായ റോബി ചാണ്ടി ആശാരിപ്പറമ്പിലിന്റെ വസതിയിലെയും ശുശ്രൂഷയ്ക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:00-ന് കുറവിലങ്ങാട് മർത്തമറിയം മേജർ ആർക്കി എപ്പിസ്ക്കോപ്പൽ പള്ളിയിൽ.
കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ കല്ലാനോട്, തുടങ്ങി ഒട്ടേറെ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുറവിലങ്ങാട് പരേതനായ ആശാരിപ്പറമ്പിൽ ചെറിയാന്റെ മകനാണ്.
സഹോദരങ്ങൾ: സിസ്റ്റർ കാർമൽ (ചുണങ്ങംവേലി), ഫിലോമി ചെറിയാൻ പാലമറ്റത്തിൽ (മുത്തോലി), പരേതരായ മറിയക്കുട്ടി തോമസ് കാട്ടൂർ (നെടുങ്കുന്നം), ഏലിക്കുട്ടി തോമസ് ചെറുവള്ളിൽ (ആളൂർ), ജോൺ ചെറിയാൻ, എ.സി.ചാണ്ടി, അച്ചാമ്മ ജോസഫ് കൈതക്കോട്ടിൽ (കിഴൂർ), സിസിലി ജോയ് പുലിയൻതുരുത്തിയിൽ.