Mukkam
എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
മുക്കം: മെഡിക്കൽ ഓഫീസറും ലേഡി ഹെൽത്ത് ഇൻസ്പക്ടറും ചേർന്ന് കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ നീക്കം നടത്തുകയാണെന്നാരോപിച്ച് എൽ.ഡി.എഫ് ഹെൽത്ത് സെൻ്ററിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. സി. പി. എം. തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
എം. ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല, കെ.പി.ഷാജി, രാജിതമൂത്തേടത്ത്, ജിജിത സുരേഷ്, സജി തോമസ്, കെ.സി. ആലി, വി.മോയി എന്നിവർ പ്രസംഗിച്ചു. കെ.ശിവദാസൻ സ്വാഗതവും മാന്ത്ര വിനോദ് നന്ദിയും പറഞ്ഞു. കെ.സുരേഷ്, അജയഘോഷ്, യു.പി. മരക്കാർ, സുനില കണ്ണങ്കര, പി.വിജയൻ എന്നിവർ നേതൃത്വം നൽകി.