Kodiyathur
ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുനേരേ ആക്രമണം
കൊടിയത്തൂർ : ചെറുവാടി ചുള്ളിക്കാപറമ്പ് ആലുങ്ങലിൽ ഭിന്നശേഷിക്കാരനായ യുവാവ് ജാഫർഖാന്റെയും മാതാവ് അസ്മയുടെയും വീടിനുനേരേ സമൂഹവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചു തകർത്തത്.
കണ്ടാലറിയാവുന്ന ആളാണ് ആക്രമണം നടത്തിയതെന്നും മുക്കം പോലീസിൽ പരാതി നൽകിയതായും വീട്ടുകാർ പറഞ്ഞു. മുക്കം പോലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.