Thiruvambady

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവമ്പാടി: മലയോര മേഖലയിൽ ഡെങ്കിപ്പനിക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവമ്പാടി ഹെൽത്ത് ഇൻസ്പെകടർ അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

കൊറോണ ഭീതി വലിയ പ്രശ്നങ്ങൾ ഇല്ലാതെ നാം തരണം ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തു നിന്ന് വന്ന 102പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 120പേരും മറ്റു ജില്ലകളിൽ നിന്ന് വന്ന 64പേരും തങ്ങളുടെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി വരുന്നു.

ഇവരിൽ നാല് പേരെ മാത്രമാണ് ആശുപത്രികളിൽ അയക്കേണ്ടി വന്നത് എല്ലാവരും കോവിഡ് നെഗറ്റീവ് ആയിരുന്നു.

ഡെങ്കിപ്പനിക്കെതിരെയാണ് ഇനി നമ്മുടെ ശ്രദ്ധ തിരിയേണ്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നമ്മുടെ വീടിന്റെ പരിസരത്തും പറമ്പിലും മറ്റുമായി വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടാകും. ശുദ്ധ ജലത്തിൽ മാത്രം മുട്ടയിട്ടു പെരുകുന്ന ഈഡിസ് കൊതുകിന്റെ വളർച്ചക്ക് പറ്റിയ ഏറ്റവും നല്ല സാഹചര്യമാണ് ഇപ്പോഴുള്ളത്.

തിരുവമ്പാടി പഞ്ചായത്തിലെ പതിനേഴു വാർഡുകളിലും മുൻകാലങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്യപ്പെട്ടതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ പ്രദേശത്തു പരിശോധന നടത്തിയപ്പോൾ മിക്ക വീടുകളിലും കൊതുകിന്റെ ലാർവയെ കണ്ടെത്തിയിട്ടുണ്ട്. വൈറസ് വരുത്തുന്ന ഡെങ്കിപ്പനിക്ക് മതിയായ ചികിത്സ ലഭ്യമല്ലാതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ വലിയ പ്രാധാന്യം ഉണ്ട്.

ഈ കൊറോണക്കാലത്ത് ഡെങ്കിയും കൂടി വന്നാലുള്ള അവസ്ഥ ഭയാനകമാകും.

ശുചീകരണ പ്രവർത്തനങ്ങൾ എല്ലാവരും എല്ലാ തലത്തിലും നടപ്പിലാക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു.

വീഴ്‌ച വരുത്തുന്ന വീട്ടുടമസ്ഥൻ, സ്ഥാപന മേധാവി എന്നിവരുടെ പേരിൽ പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Back to top button