Kodiyathur

എം.എസ്.ഡബ്ല്യൂ ഒന്നാം റാങ്ക് നേടിയ സിൽനയെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ ആദരിച്ചു

കൊടിയത്തൂർ : എം.എസ്.ഡബ്ല്യൂ ഒന്നാം റാങ്ക് നേടിയ കൊടിയത്തൂർ സ്വദേശിനി സിൽനയെ സീതി സാഹിബ് കൾച്ചറൽ സെൻ്റർ ആദരിച്ചു.
സിൽന ഈ വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ നിന്നാണ് എം.എസ്.ഡബ്ല്യൂ (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്.

അതിനെ തുടർന്ന്, സീതി സാഹിബ് കൾച്ചറൽ സെൻ്റർ അവരെ ഉപഹാരം നൽകി ആദരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് സിൽനക്ക് ഉപഹാരം സമ്മാനിച്ചു.

ചടങ്ങിൽ കൾച്ചറൽ സെൻ്റർ വൈസ് പ്രസിഡന്റ് എം. അഹമ്മദ് കുട്ടി ദേനി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, കൾച്ചറൽ സെൻ്റർ ജനറൽ സെക്രട്ടറി പി.സി. അബ്ദുന്നാസർ, ട്രഷറർ വി.എ. റഷീദ് മാസ്റ്റർ, സെക്രട്ടരി പി.സി. അബൂബക്കർ, ബഷീർ കണ്ണഞ്ചേരി, എം. ശബീർ, ഡോ. നബീൽ, എം. നസീം, റോബിൻ ഇബ്രാഹിം, റഷീദ് മണക്കാടി, എൻ. നൗഷീർ അലി, റമീസ് കാരാട്ട്, ഫൈജാസ് പി, ജാഫർ എടക്കണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിൽന, സൗത്ത് കൊടിയത്തൂർ പുത്തൻപീടിയക്കൽ ജബ്ബാർ-റൈഹാനത്ത് ദമ്പതികളുടെ മകളാണ്. ഈങ്ങാപ്പുഴ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നാണ് സിൽന പഠനം പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Back to top button