Thiruvambady
വന്യമൃഗ ശല്യം : പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി. ജനങ്ങളെയും കൃഷിസ്ഥലത്തെയും സംരക്ഷിക്കാൻ വനം മന്ത്രി തച്ചാറാകാത്തതു കൊണ്ടാണ് അടിക്കടി വന്യമൃഗ ആക്രമണത്തിൽ ജനങ്ങൾ മരിക്കുന്നത്. കർഷക സംഘടനകളെ കുറ്റം പറഞ്ഞ് യഥാർഥ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മന്ത്രിയുടെ നീക്കം ജനങ്ങളോടുള്ള വെ ല്ലുവിളി ആണെന്നു പ്രതിഷേധ യോഗം കുറ്റപ്പെടുത്തി.
ഫാ. തോമസ് നാഗപറമ്പിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.ഫാ.ജേക്കബ് തിട്ടയിൽ, രാജൻ ചെമ്പകം, സണ്ണി പുതുപറമ്പിൽ, ബെന്നി കിഴക്കേപറമ്പിൽ, ബൈജു കുന്നുംപുറത്ത്, ജോഫി നടുപറമ്പിൽ, റിജേഷ് മങ്ങാട്ട്, ജോസഫ് പുലക്കുടി, ടോമി ചക്കിട്ടമുറി എന്നിവർ പ്രസംഗിച്ചു.