Thiruvambady
വന്യമൃഗശല്യത്തിനെതിരേ ഇന്ന് നിശാമാർച്ച്

തിരുവമ്പാടി : മലയോരനിവാസികളെ വന്യമൃഗഭീഷണിയിൽനിന്ന് രക്ഷിക്കുക, വിളകൾ നശിച്ച കർഷകർക്കുളള നഷ്ടപരിഹാരത്തുക അടിയന്തരമായി അനുവദിക്കുക, വനാതിർത്തികളിൽ സൗരോർജവേലി നിർമിക്കുക, കേന്ദ്ര വനനിയമം ഭേദഗതിചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നിശാമാർച്ച് നടത്തും.
വൈകുന്നേരം 6.45-ന് പെരുമ്പൂളയിൽനിന്ന് ആരംഭിക്കുന്ന മാർച്ച് പെരുമ്പൂള, കുളിരാമുട്ടി, വഴിക്കടവ്, പനക്കച്ചാൽ, അമ്മാവൻകട, വീട്ടിപ്പാറ, കൽപ്പിനി, പുഷ്പഗിരി, ആനയോട് വഴി കൂമ്പാറയിൽ സമാപിക്കും. പന്തം കൈയിലേന്തി 12 കിലോമീറ്റർ കാൽനടയായായാണ് പ്രതിഷേധം.