കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ: ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം മുക്കം എ ഇ ഒ ശ്രീമതി ദീപ്തി ടി നടത്തി. അധ്യാപിക ശ്രീമതി ജയ്മോള്‍ ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ, വാർഡ് മെമ്പർ ജോസ് മോൻ മാവറ, പ്രിൻസിപ്പൽ ബോബി ജോർജ്, ഹെഡ്മാസ്റ്റർ സജി ജോൺ, പിടിഎ പ്രസിഡണ്ട് ബോബി വർഗീസ്, എം പി ടി എ പ്രസിഡണ്ട് ഷബ്ന തേജസ്, അധ്യാപക പ്രതിനിധി സി മേഴ്സി മാത്യു, സ്കൂൾ ലീഡർ കുമാരി ഇവാന അന്ന ജസ്റ്റിൻ, എന്നിവർ ആശംസ അർപ്പിക്കുകയും. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി ജോസഫ് നന്ദി പറയുകയും ചെയ്തു. തുടർന്ന് കുട്ടികളുടെടെ വിവിധ കലാപരിപാടികളും അരങ്ങേറി.