Kodanchery
കുടിവെള്ള വിതരണം ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, പത്താം വാർഡ് മെമ്പർ ലിസി ചാക്കോ, പതിനാറാം വാർഡ് മെമ്പർ അശോകൻ പതിനേഴാം വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.