സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പുല്ലുരാംപാറ : പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജനങ്ങൾക്കായി നടപ്പിലാക്കിയിരിക്കുന്ന വയോജന സൗഹൃദ സമ്പർക്ക പരുപാടിയായ ” റാന്തൽ ” മണാശ്ശേരി കെഎംസിടി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജങ്ങൾക്കായി കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ക്യാമ്പിൽ വാർഡ് മെമ്പർമാരായ വാസുദേവൻ, ശ്രീമതി. ചിന്ന അശോകൻ, ലിസി ചാക്കോച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ആം ഓഫ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ സ്വാഗതവും ട്രസ്റ്റ് ട്രഷറർ റോബർട്ട് നെല്ലിക്കാതെരുവിൽ നന്ദിയും അർപ്പിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഓപ്താൽമോളജി, എന്നി വിഭാഗത്തിലെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ സൗജന്യ ഡയബേറ്റിക് ന്യൂറോപതി ടെസ്റ്റും മരുന്ന് വിതരണവും നടത്തി