ഡികെടിഎഫ് നെല്ലിപ്പോയിൽ മേഖല യോഗവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു

കോടഞ്ചേരി:ചെമ്പുകടവ് ഡികെടിഎഫ് നെല്ലിപ്പോയിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കൽ,ആദരിക്കൽ സംഗമവും പുതിയ ഭാരവാഹിത്വ ചടങ്ങും നടത്തി. 35 വർഷക്കാലം പ്രസിഡന്റായി പ്രവർത്തിച്ച് സേവനമനുഷ്ഠിച്ച് സ്വമേധയ വിരമിക്കുന്ന കേശവൻ കാരായലിനെ യോഗം മുക്തകണ്ഡം പ്രശംസിച്ചു. ബേബിച്ചൻ വട്ടുകുന്നേൽ സ്വാഗതം ആശംസിച്ചു. 5-ാം വാർഡ് മെമ്പറും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് പെരുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു.
ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ച് സേവനമനുഷ്ഠിച്ച് സ്വമേധയ വിരമിക്കുന്ന കേശവൻ കാരയിലിനെ ഡികെടിഎഫിൻ്റെ ജില്ല വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിൽ പുതിയ പ്രസിഡൻ്റായി ബേബിച്ചൻ വട്ടുകുന്നേലിനെ തെരഞ്ഞെടുത്തു. ഡികെടിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്ള, തിരുവമ്പാടി നിയോജക മണ്ഡലം കോൺ. പ്രസിഡൻ്റ് ജോബി ഇലന്തൂർ, സേവ്യർ കുന്നത്തേട്ട്,ജോർജ് പുത്തൻപുരയിൽ ജോസ് കൊടുകപ്പള്ളിൽ, ബാലകൃഷ്ണൻ തീക്കുന്നേൽ, ജേക്കബ് കോട്ടുപ്പള്ളിൽ,സണ്ണി പി. എം., ബിജു കാഞ്ഞിരംപറമ്പിൽ, ജോസഫ് പടിയറ, ജിൻസ് ഞാറ്റു കാലായിൽ, അബ്ബാസ് തേക്കിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗത്തിന് ഡികെടിഎഫ് നെല്ലിപ്പോയിൽ മേഖല സെക്രട്ടറി തങ്കമണി ബാലകൃഷ്ണൻ തീക്കുന്നേൽ നന്ദി പറഞ്ഞു.