Thiruvambady
മലബാർ റിവർ ഫെസ്റ്റിവൽ: ചൂണ്ടയിടൽ മത്സരം ആറിന്

തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ ചൂണ്ടയിടൽ മത്സരം (തിലാപ്പിയയുടെ രണ്ടാം പതിപ്പ്) ജൂലായ് ആറിന് പെരുമാലിപ്പടി ലെയ്ക്ക് വ്യൂ ഫാംസ്റ്റേയിൽ നടക്കും. തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ് ചുമതലയേറ്റെടുത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത് മൂവായിരം രൂപയും മൂന്നു കിലോ മത്സ്യവുമാണ്.
രണ്ടാം സമ്മാനമായി രണ്ടായിരം രൂപയും രണ്ടുകിലോ മത്സ്യവും മൂന്നാം സമ്മാനമായി ആയിരം രൂപയും ഒരുകിലോ മത്സ്യവും. പ്രോത്സാഹനസമ്മാനമായി അഞ്ചുപേർക്ക് ഓരോകിലോ മത്സ്യം വീതവും നൽകും. 9744772007, 9048007653 നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർചെയ്യണം.