Kodiyathur

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് പിടിച്ചെടുക്കാൻ ശ്രമം, കൊടിയത്തൂരിൽ യു.ഡി.എഫ് ജന പ്രതിനിധികളുടെ പ്രതിഷേധം.

കൊടിയത്തൂർ: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ധന വകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് സർക്കാർ ശ്രമമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കുന്നതോടെ പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുമെന്നും യു.ഡി.എഫ് ജനപ്രതിനിധികൾ കുറ്റപ്പെടുത്തി. ബജറ്റ് വിഹിതത്തിന്റെ അവസാന ഗഡു സാമ്പത്തിക വർഷം കഴിഞ്ഞിട്ടും ലഭിക്കാതെ പോയത് സർക്കാറിന്റെ അനാസ്ഥയാണെന്നും ഇങ്ങിനെ നഷ്ടപ്പെട്ട ഫണ്ട് അടുത്ത വർഷം അധികമായി നൽകണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. വികസന സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, രതീഷ് കളക്കുടിക്കുന്ന് എന്നിവർ സംസാരിച്ചു. എൽ.ജി.എം.എൽ കൊടുവള്ളി മണ്ഡലം ട്രഷറർ വി. ഷംലൂലത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ എം.ടി റിയാസ്, കരീം പഴങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button