Karassery

മതിലിനിടയിൽ കുടുങ്ങിയ മുള്ളൻ പന്നിയെ രക്ഷപ്പെടുത്തി

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് എൽ.പി സ്കൂളിന് സമീപം നടുത്തൊടി ബഷീറിന്റെ വീടിനോട് ചേർന്ന മതിലിനിടയിൽ കുടുങ്ങിയ നിലയിൽ മുള്ളൻ പന്നിയെ കണ്ടെത്തി.

രാവിലെ കാക്കകൾ കൂട്ടമായി ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മുള്ളൻ പന്നി മതിലിനിടയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് വകുപ്പിന്റെ ആർ.ആർ.ടി വളണ്ടിയർ കബീർ കളൻതോട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയ മുള്ളൻ പന്നിയെ പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് വിട്ടു.

Related Articles

Leave a Reply

Back to top button