Mukkam

വായനവാരാചരണത്തോടനുബന്ധിച്ച് കുട്ടികൾക്ക് പുസ്തകവണ്ടിയിൽ വീടുകളിൽ പുസ്തകം വിതരണം ചെയ്തു.

മുക്കം : വായനവാരാചരണത്തോടനുബന്ധിച്ച് ‘മാതൃഭൂമി’ യുമായി സഹകരിച്ച് മണാശ്ശേരി ഗവ. യു.പി. സ്കൂൾ ആയിരത്തി അഞ്ഞൂറോളം കുട്ടികൾക്ക് പുസ്തകവണ്ടിയിൽ വീടുകളിൽ പുസ്തകം വിതരണം ചെയ്തു.

‘കുഞ്ഞു വായനയ്ക്ക് കുഞ്ഞുപുസ്തകം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

മുൻവർഷങ്ങളിൽ നടത്തിയിരുന്ന മുക്കം ലിറ്ററേച്ചർ ഫെസ്റ്റിന്റെ തുടർ പ്രവർത്തനമെന്ന നിലയിലാണ് പരിപാടി ആസൂത്രണം ചെയ്തത്.

ഇ-വായന പ്രോത്സാഹിപ്പിക്കുന്നതിനു വെർച്വൽ ലൈബ്രറി എന്ന ആശയം കൂടി യഥാർഥ്യമാക്കുകയാണ് ലക്ഷ്യം. വായനവരാഘോഷത്തിന്റെ ഭാഗമായി അമ്മമാർക്ക് ‘പെൺകരുത്തിന്റെ പതറാത്ത പറച്ചിലുകൾ’ ഓൺലൈൻ സംവാദ പരമ്പര നടന്നുവരുകയാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധു ഫ്ലാഗ് ഓഫ്‌ ചെയ്തു. കൗൺസിലർമാരായ രജനി, ബിജുനാ മോഹൻ, പ്രധാനാധ്യാപിക ബബിഷ, എസ്.എം.സി. ചെയർമാൻ രാജു കുന്നത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button