Mukkam

ചെറുവാടി പുഞ്ചപ്പാടത്തും കൊടിയത്തൂർ ആന്യംപാടത്തും കാർഷിക വികസനത്തിനായി സമഗ്ര പദ്ധതി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടവും കൊടിയത്തൂർ ആന്യംപാടവും പൂർണമായും കാർഷിക പ്രവർത്തനത്തിന് സജ്ജമാക്കുവാനായി ചെറുവാടി ചട്ടിത്തോടിൽ കൂട്ടക്കടവ് മുതൽ ഇടപ്പറ്റ വരേയും കല്ലാംതോടിന്റെ കൈ തൊടുകളും സൈഡ് ഭിത്തി നിർമ്മാണം നടത്തി വയലുകളിൽ ജല വിതാനം ക്രമപ്പെടുത്തുകയും നടക്കൽ ഭാഗത്ത്‌ പുതിയ വി സി ബിയും പമ്പ് ഹൗസും സ്ഥാപിച്ചുകൊണ്ട് ജല ലഭ്യത ഉറപ്പ് വരുത്തുകയും,
അധികമായി വരുന്ന ജലം നിയന്ത്രണ വിധേയമാക്കിയും ചെറുവാടി പുഞ്ചപ്പാടം പൂർണമായും കൃഷി യോഗ്യമാക്കുകയാണ് പുതിയ പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

ഇതോടെ മഴക്കാലമായാൽ വെള്ളപൊക്കവും വേനൽ കാലമായാൽ വരൾച്ചയും കൊണ്ട് ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ഏറെ ആശ്വാസമാകും.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ചാലിയാർ പുഴയും, ഇരുവഴിഞ്ഞിപ്പുഴയുമെല്ലാം അരഞ്ഞാണം പോലെ കടന്നുപോകുന്നുണ്ടെങ്കിലും പുഴകളെ വേണ്ട വിധം ഉപയോഗപ്പെടുത്തി കാർഷിക മേഖല പുഷ്ടിപ്പെടുത്തുവാൻ നാളിതുവരെ സാധിച്ചിരുന്നില്ല

ഈ പദ്ധതി യഥാർഥ്യം ആകുന്നത്തോടെ ചെറുവാടി പുഞ്ചപ്പാടത്തെ ചായോട്, വൈതെരു, മണിക്കാട്ടുപ്പാടം, പൂഞ്ചാലിൽ, കൊളപ്പോക്ക്, ആടമ്പ്, തൂമ്പല്ല്, ചെറ്യോട്, പാലാട്ട്പാടം, ചാലിക്കുളം, ആറോടി, പെരുവാള നിലം, പൂളാളി, ചെമ്പാല, പടക്കുംപാടം, മൂക്കണ്ണി, പുണ്യാർ നിലം, കള്ളത്തോഴൽ, തേലീരിനട, പുറംതൊടി, കോലംകുറ്റി, കുളിരാടം, കണ്ണഞ്ചാലിൽ, കുഞ്ചാലി തുടങ്ങിയ പാടശേഖരങ്ങളിൽ എല്ലാം കാർഷിക പ്രവർത്തികൾക്ക് അനുയോജ്യമാകും.

അതേ പോലെ കൊടിയത്തൂർ ആന്യംപാടത്ത് വളപ്പിൽ നട മുതൽ കാരാട്ട് മൂല വരേ ഡ്രൈനേജ് സ്ഥാപിച്ച് ഇരുവഴിഞ്ഞി പുഴയുടെ ചാലക്കൽ ഭാഗത്ത്‌ നിന്ന് വെള്ളം പമ്പ് ചെയ്ത് ആന്യം പാടം പൂർണമായും ജലസേചന സൗകര്യം ഒരുക്കുന്ന പ്രവർത്തിയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.

സംസ്ഥാന കൃഷി വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാർ ആക്കുന്നതിനായി കൃഷി വകുപ്പ് എഞ്ചിനീയർമാരായ ഭാസ്കരൻ, ജിജി, ജിതേഷ്, മുഹമ്മദ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംലൂലത്ത് വിളക്കോട്ടിൽ, വൈസ് പ്രസിഡന്റ്‌ കരീം പഴങ്കൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾആയ റിഹ് ല മജീദ്, ടി കെ അബൂബക്കർ, രതീഷ് കളക്കൂടികുന്നത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ കൃഷി അസിസ്റ്റന്റ് ജാഫർ, പി കെ ഫൈസൽ എന്നിവർ സംബന്ധിച്ചു

Related Articles

Leave a Reply

Back to top button