Pullurampara

മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി

പുല്ലൂരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പുല്ലൂരാംപാറ മേലേ പൊന്നാങ്കയം ആദിവാസി കോളനിയിൽ മെഗാ ട്രൈബൽ മെഡിക്കൽ ക്യാമ്പ് നടത്തി.

മേലേ പൊന്നാങ്കയം അങ്കണവാടിയിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ.അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിഖില. കെ., വാർഡ് മെമ്പർ കെ.ഡി. ആൻറണി, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, പി.എച്ച്.എൻ ഷില്ലി.വി.കെ., ട്രൈബൽ പ്രൊമോട്ടർ ശ്യാം കിഷോർ.സി എന്നിവർ സംസാരിച്ചു.

കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോ. ആഷിക്, ഡോ.അഖിൽ, ഡോ. നോയൽ ജോൺ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് മുസ്തഫ, റസീന. വി.കെ, മനീഷ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജെസ്സി സെബാസ്റ്റിൻ, ഫാർമസിസ്റ്റ് നിയാസ്, ആർ.ബി.എസ്.കെ നേഴ്സ് ക്രിസ്റ്റി, ഒപ്റ്റോമെട്രിസ്റ്റ് ശരണ്യ, ആശ വർക്കർമാരായ സിജി ജോസഫ്, ഷീന .കെ , ഫെസിലിറ്റേറ്റർ നീനുദാസ്, അങ്കണവാടി ഹെൽപ്പർ സുശീല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button