India

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്; സംസ്ഥാനത്തെ തീയേറ്റര്‍, ജിംനേഷ്യം, ബാറുകള്‍ എന്നിവയെല്ലാം നാളെ മുതല്‍ അടയ്ക്കും

ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. നാളെ മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. സംസ്ഥാനത്തെ തീയേറ്റര്‍, ജിംനേഷ്യം, ഓഡിറ്റോറിയം, ബാറുകള്‍ എന്നിവയെല്ലാം അടയ്ക്കും.

കല്യാണത്തിന് 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തര ചടങ്ങിന് 25 പേര്‍ മാത്രം. സിനിമാ ഷൂട്ടിങ്ങടക്കമുള്ളവയ്ക്കും നിയന്ത്രണം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചെന്നൈയില്‍ ഉള്‍പ്പടെ ഇന്ന് സമ്പൂര്‍ണ കര്‍ഫ്യൂവാണ്. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങളിലേക്ക് സംസ്ഥാനം കടക്കുന്നത്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് ഒപ്പം തന്നെ കൊവിഡ് ചികിത്സാ സൗകര്യം കുട്ടാനുള്ള നടപടികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓക്‌സിജന്‍ നിര്‍മ്മാണവും വര്‍ധിപ്പിച്ചു. അടിയന്തര ഓക്‌സിജന്‍ ആവശ്യങ്ങള്‍ക്കടക്കം 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 104 എന്ന നമ്പറിലാകും അടിയന്തര സേവനം ലഭ്യമാകുക.

Related Articles

Leave a Reply

Back to top button