Kodanchery

48 മണിക്കൂർ ദേശീയ പണിമുടക്ക്; സംയുക്ത ട്രേഡ് യൂണിയൻ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ നടത്തി

കോടഞ്ചേരി: സംയുക്ത ട്രേഡ് യൂണിയൻ അധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്ത്വത്തിൽ മാർച്ച് 28, 29 തിയ്യതികളിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ആഹ്വാനം ചെയ്തു.

ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എം പൗലോസ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കൺവീനർ എ എസ് രാജു അത്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി, എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ്‌ അബൂബക്കർ മൗലവി എന്നിവർ പ്രസംഗിച്ചു. STU മണ്ഡലം പ്രസിഡന്റ്‌ പി കെ മജീദ് സ്വാഗതവും, സി ഐ ടി യു ഏരിയാ വൈസ് പ്രസിഡന്റ്‌ ഷിജി ആന്റണി നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ചെയർമാൻ കെ.എം പൗലോസ്, വൈസ് ചെയർമാൻമാർ ഷിജി ആന്റണി, ബിജു ഓത്തിക്കൽ എന്നിവരെയും, കൺവീനർ എ.എസ്. രാജു ,ജോ: കൺവീനർമാർ പി.കെ മജീദ്, കെ.എം വിലാസിനി എന്നിവരെയും ഖജാൻജിയായി അബൂബക്കർ മൗലവിയും അടങ്ങുന്ന 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.

മൈക്കാവ്, നെല്ലിപ്പൊയിൽ, കണ്ണോത്ത് എന്നിവിടങ്ങളിൽ മേഖലാ യോഗങ്ങൾ നടത്താനും, സ്ക്വോഡ് പ്രവർത്തനങ്ങൾ നടത്താനും, മാർച്ച് 22 ന് പ്രചരണ ജാഥ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button