Mukkam

പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യുന്നതിനുള്ള കുടുംബശ്രീ നഗരചന്തക്ക് മുക്കത്ത് തുടക്കമായി

മുക്കം: കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും മറ്റ് പ്രാദേശിക കൃഷിസംഘങ്ങളും ഉൽപാദിപ്പിച്ച പച്ചക്കറികളും മറ്റ്കാർഷിക ഉൽപന്നങ്ങളും വിപണനം നടത്തുന്നതിനുള്ള കുടുംബശ്രീ നഗര ചന്തക്ക് മുക്കത്ത് തുടക്കമായി. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, മധുരക്കിഴങ്ങ്, മഞ്ഞൾ കപ്പ തുടങ്ങി വിവിധ കിഴങ്ങ് വർഗങ്ങളും, വാഴക്കൂമ്പ്, ചീര, ചക്ക, കുടംപുളി, കാന്താരിമുളക്,പപ്പായ, പയർ ഉൾപ്പെടെ വിവിധ നാടൻ പച്ചക്കറികളും അച്ചാർ,മോര്, തൈര്, വെളിച്ചെണ്ണ എന്നിവയും വിവിധ ധാന്യപ്പൊടികളും നഗരചന്തയിൽ ലഭിക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇഎംഎസ് ഹാളിന് മുൻവശത്ത് കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് ചന്ത തുടങ്ങിയത്.

നഗരചന്തയുടെ ഉദ്ഘാടനം നഗരസഭചെയർമാൻ പിടി ബാബു നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ മധുമാസ്റ്റർ, കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, അബ്ദുൽ ഗഫൂർ, അനിതകുമാരി ടീച്ചർ, ജോഷില പി കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ഗിരീഷ് കുമാർ ടി, സി സി എസ് ചെയർപേഴ്സൺ ബിന്ദു കെ പി, സിറ്റി മിഷൻ മാനേജർ എം.പി മുനീർ, കമ്മ്യൂണിറ്റി ഓർഗനൈസർ പ്രിയ എം, ബ്ലോക്ക് കോർഡിനേറ്റർ രേഷ്മ, സിഡിഎസ് അംഗങ്ങൾ, സംഘകൃഷി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button