Mukkam

അഗസ്ത്യന്മുഴിയിൽ പൊതു ശൗചാലയവും, ബസ് കാത്തിരിപ്പ് കേന്ദ്രവും അനുവദിക്കണം; വ്യാപാരികൾ

മുക്കം: മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനുമടക്കം നിരവധി ഗവൺമെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അഗസ്ത്യന്മുഴി അങ്ങാടിയിൽ മലയോര മേഖലകളിൽ നിന്നും ആയിരക്കണക്കിന് ആൾക്കാരാണ് ദിവസവും എത്തിച്ചേരുന്നത്. ആയതിനാൽ ഒരു പൊതു ശൗചാലയവും, കോഴിക്കോട് റൂട്ടിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന് സ്വീകരണവും നൽകി. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗം കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഫീഖ് മാളിക മുഖ്യ അതിഥിയായിരുന്നു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സംഗീത കെ.വി, ഡോ. എബൽ ജെയ്‌സൺ, യാസർ അഗസ്ത്യന്മുഴി, അനുഷ കെ. എന്നിവരെയും, വ്യാപാരികളുടെ മക്കളിൽ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെയും ചടങ്ങിൽ ആദരിച്ചു.

കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറർ എ വി എം കബീർ, നിയോജക മണ്ഡലം പ്രസിഡണ്ട് പോൾസൺ അറക്കൽ, പി.പ്രേമൻ, കെ. സി. നൗഷാദ്, ടി.കെ സുബ്രഹ്മണ്യൻ, പി. കെ. റഷീദ്,ഗിരീഷ് കുമാർ, ലത്തീഫ് എ. കെ, ഷിജി അഗസ്റ്റിയൻ, പ്രമോദ് സി, ലളിത ശിവാനന്ദൻ, അബ്ദുറഹിമാൻ, സുരേഷ് കുമാർ, ജയ്സൺ കുന്നക്കാട്ട്, ഐശ്വര്യ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button