Kodanchery

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ടപ്പഞ്ചാലിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി; മന്ത്രിയുടെ കോലം കത്തിച്ചു

കോടഞ്ചേരി: അപകടകാരികളായ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവനു സ്വത്തിനും ഭീഷണിയായി ജനവാസ മേഖലയിൽ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്ന വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുലിയുടെ സാന്നിധ്യം കണ്ടെത്തിയ കണ്ടപ്പഞ്ചാലിൽ പ്രതിഷേധ സംഗമവും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ കോലം കത്തിച്ചു.

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ജനവാസ മേഖലയിൽ അപകടകാരികളായ വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തിയിട്ടും ഉറക്കം നടിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കർഷ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി ഹബീബ് തമ്പി പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുഖ്യപ്രഭാഷണം നടത്തി.

അപകടകാരികളായ വന്യമൃഗങ്ങളെ ഉപാധിരഹിതമായി വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകി മലയോരമേഖലയെ ജനങ്ങളുടെ ആശങ്ക അകറ്റി വന്യമൃഗങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവന് സ്വത്തിനും സംരക്ഷണം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button