Kodiyathur

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി

കൊടിയത്തൂർ: ജൂൺ 5ന് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. കഴിഞ്ഞ ഒരു മാസമായി നടന്നു വന്ന നിരവധി പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രഖ്യാപനം. പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഹരിത കർമസേനയുടെ ആഭിമുഖ്യത്തിൽ മാലിന്യ ശേഖരണം നടന്ന് വരുന്നു. പന്നിക്കോട്, എരഞ്ഞിമാവ്, ഗോതമ്പ റോഡ്, ചുള്ളിക്കാപറമ്പ്, തോട്ടുമുക്കം, കൊടിയത്തൂർ അങ്ങാടികൾ വ്യാപാരികളുടെ സഹകരണത്തോടെ ശുചീകരിക്കുകയും ശുചിത്വ ഹർത്താൽ ആചരിക്കുകയും ചെയ്തു. ബാലസഭ കുട്ടികളുടേയും സന്നദ്ധ പ്രവർത്തകരുടേയും കുടുംബശ്രീ പ്രവർത്തകരുടേയും
നേതൃത്വത്തിലും വിവിധ സ്ഥലങ്ങളിൽ ശുചീകരണം നടത്തിയിരുന്നു.

പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പർമാരുടേയും നേതൃത്വത്തിൽ
ശുചീകരണം നടത്തി. ഗ്രാമപഞ്ചായത്തോഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പൊലുകുന്നത്ത്, ഫസൽ കൊടിയത്തൂർ, മറിയം കുട്ടിഹസ്സൻ, കെ.ജി സീനത്ത്, സെക്രട്ടറി ടി ആബിദ
ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ വല്ലത്തായ്പാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button