Kodanchery
കോടഞ്ചേരിയിൽ കെ കരുണാകരൻ ജന്മദിന അനുസ്മരണം നടത്തി

കോടഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കെ കരുണാകരന്റെ ജന്മദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി ദേശഭക്തി ഗാനാലാപനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, ജോസ് പെരുമ്പള്ളി, അന്നകുട്ടി ദേവസ്യ, ലൈജു അരീപ്പറമ്പിൽ, രജീഷ് മത്തായി പാറേക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.