Thiruvambady

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസത്തിന് സാധ്യതകൾ ഒരുക്കി അൽഫോൻസാ കോളേജ്

തിരുവമ്പാടി : ഫ്രാൻസിലെ ടോപ് റാങ്ക് യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചും പരിചയപെടുത്തിയ ചൂസ് ഫ്രാൻസ് ടൂർ തിരുവമ്പാടി അൽഫോൻസാ കോളേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഐക്യുഎസി ഡയറക്ടർ ഡോ. ജോസ് ടി പുത്തൂർ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിലും സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലുള്ള പുത്തൻ കാഴ്ചപ്പാടുകളുടെ പ്രയോഗവൽക്കരണത്തിന്റെയും നാന്ദി കുറിക്കുന്ന മാതൃകാപരവും അഭിനന്ദനർഹവുമായ ചുവടുവെപ്പാണ് അൽഫോൻസ് കോളേജ് നടത്തിയിരിക്കുന്നത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കേരളത്തിലാദ്യമായി ഫ്രഞ്ച് എംബസി നടത്തുന്ന റീജനൽ CFT യിൽ അധ്യക്ഷനായിരുന്ന അറ്റാഷേ, ഫ്രൻസ്വ സാവിയേ മോർട്രൂയ് ഫ്രാൻസിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ഫ്രാൻസിൽ വിദ്യാഭ്യാസം നടത്തുന്നതു കൊണ്ടുള്ള മെച്ചങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം വിശദീകരിച്ചു. നടത്തിപ്പിലും പങ്കാളിത്തത്തിലും സി എഫ് ടി പ്രോഗ്രാം സംഘടിപ്പിച്ചതെന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. പോണ്ടിച്ചേരി കോൺസൽ ജനറൽ ലിസ് താൾബോ ബാറേ, നാഷണൽ കോർഡിനേറ്റർ ഓഫ് ക്യാമ്പസ്‌ ഫ്രാൻസ് ഇന്ത്യ ഇല്ലൂയിസ് ഓൻ ഡേറ്റ് ,സയൻസ് ആൻഡ് അക്കാഡമിക് കോപ്പറേഷൻ ഓഫീസർ ലൂസി ഗില്ലറ്റ്, കോളേജ് മാനേജർ ഫാ. സ്കറിയാ മങ്ങരയിൽ, പ്രിൻസിപ്പൽ ഡോ.ചാക്കോ കാളംപറമ്പിൽ, ഐക്യു എസി കോർഡിനേറ്റർ ഫാ.ജിയോ മാത്യു, മുഹമ്മദ്‌ ജാസിം എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൾ ഫാദർ ഷെനീഷ് താന്നിക്കൽ, ഫാ.ഷിജു ചെമ്പുതൂക്കിൽ, അധ്യാപകരായ ഷിജി ഫ്രാൻസിസ്, ഷീബ മോൾ, ലിഥിൻ എം സി, അലക്സ്, സബിൻ, ധന്യ, റോബിൻ ഫ്രാൻസിസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഫ്രാൻ‌സിൽ നിന്നുള്ള 15 ഓളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയിൽ ഫ്രഞ്ച് സർക്കാർ നൽകുന്ന സ്കോളർഷിപ്പോടെ പ്ലസ്ടു മുതൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കും അധ്യാപകർക്കും ഫ്രാൻ‌സിൽ ഉന്നതപഠനത്തിന് സഹായകമായ വിവരങ്ങളാണ് പ്രോഗ്രാമിൽ പങ്കുവെച്ചത്. വിദ്യാർത്ഥികളും പ്രിൻസിപ്പൽമാരും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 1500 ലധികം ഗുണഭോക്താക്കൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സി എഫ് ടി യിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button