അറവ് മാലിന്യ പ്ലാൻ്റിനെതിരെ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി
തിരുവമ്പാടി : വഴിക്കടവിൽ സ്ഥാപിക്കുന്ന അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ആർ ജെ ഡി വഴിക്കടവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പന്തം കൊളുത്തി സമര സായാഹ്നം നടത്തി. സമരപരിപാടി ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
സന്തേഷ് കിഴക്കേക്കരയുടെ അധ്യക്ഷതയിൽ നടന്ന സമരത്തിൽ ദേശിയ സമിതി അംഗം പി.എം. തോമസ് മാസ്റ്റർ, ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, പി അബ്ദുറഹിമാൻ മാസ്റ്റർ, എം.ടി സൈമൺ മാസ്റ്റർ, പി.എം ഫ്രാൻസിസ് മാസ്റ്റർ, പി.എം കുര്യാച്ചൻ മാസ്റ്റർ, ജോർജ് വർഗീസ് , പി.എസ് തോമസ്, എ.പി മോയി, അമൽസൺ ജോർജ്, ജിനേഷ് തെക്കനാട്ട്, ഹമീദ് ആറ്റുപുറം, ബിജു മുണ്ടക്കൽ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, അഹമ്മദ്കുട്ടി അടുക്കത്തിൽ, മാത്യു വർഗീസ്, ബിനു മുണ്ടാട്ടിൽ, ജോബി കുര്യൻ, സത്യൻ സി, സിൽവിൻ പുതുപിള്ളിൽ, സണ്ണി മുഴയൻ മാക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു.
അഭിജിത്, സത്യൻ, ജോർജ് പാലമുറി, മാത്യു മംഗരയിൽ തുടങ്ങിയവർ നേതൃത്വം നൽകി. മനുഷ്യരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന പ്ലാന്റിന് എതിരെ ബഹുജന സഹകരണത്തോടെ സമരം ശക്തമാക്കുന്നതിനും, ഗ്രാമസഭ വിളിച്ച് ചേർക്കാത്ത വാർഡ് മെമ്പറുടെ അലംഭാവത്തിന് എതിരെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ആർ ജെ ഡി മേഖലാ കമ്മറ്റി തീരുമാനിച്ചു.