Pullurampara

സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിൽ പറന്നിറങ്ങി പുല്ലൂരാംപാറയുടെ അഭിമാനം

പുല്ലൂരാംപാറ: സിയാച്ചിനിലെ ഇരുപതിനായിരം അടി ഉയരത്തിലെ ഹെലിപാ ഡിൽ ഹെലികോപ്റ്റർ ഇറക്കി പുല്ലൂരാംപാറ സ്വദേശി കുബ്ലാട്ടുകുന്നേൽ പ്രണോയ് റോയ് (28).

ആർമിയുടെയും എയർഫോ ഴ്സിന്റെയും വിമാനങ്ങൾ സിയാ ച്ചിൻ മഞ്ഞുമലകളിൽ ഹെലി കോപ്റ്റർ ഇറക്കിയിട്ടുണ്ടെങ്കിലും ഇതേ നേട്ടം കൊയ്യുന്ന ആദ്യ നേവി പ്രതിനിധിയാണ് പ്രണോയ് റോയി.

അതോടെ പ്രണോയ് സിയാ ച്ചിൻ ക്യാപ്റ്റൻ പദവിക്കും അർ ഹനായി. ഇതു രണ്ടും അഭിമാന ത്തോടെ ഇന്ത്യൻ ആർമി സമു ഹമാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്‌തുകഴിഞ്ഞു.
ഒരു വർഷം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രണോയ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്

പുല്ലൂരാംപാറ കുബ്ലാട്ടുകു ന്നേൽ റോയിയുടെയും അൽ ഫോൻസയുടെയും മകനാണ് പ്രണോയ് റോയ്. ഇന്ത്യൻ നേവി 614(1) ബ്രിഗേഡിലെ അം ഗമായ അദ്ദേഹം സൈന്യത്തിന്റെ പുതിയ സംരംഭമായ നേവി, ആർമി, എയർഫോഴ്സ് ക്രോസ് അറ്റാച്ച്മെന്റിൽ ജോയിൻ ചെയ്തു കയും

പൈലറ്റ് ആയി സിയാ ച്ചിൻ മഞ്ഞുപാളിയിൽ ഏറ്റവും ഉയർന്ന സ്‌ഥലത്ത് ഹെലികോ പ്റ്റർ പറത്തുകയും ചെയ്തു. സി ഫ്ലൈയിങ്ങും ഫ്ലേഷ്യർ ഫ്ലൈയിങ്ങും വിജയകരമായി പൂർത്തീകരിച്ച പ്രണോയ് റോ യിക്ക് ആർമി കോർ കമാൻഡർ ആണ് സിയാച്ചിൻ ക്യാപ്റ്റൻ ബാഡ്‌ജ് സമ്മാനിച്ചത്. ഇതോ ടെ സൈന്യത്തിന്റെൻ്റെ മഞ്ഞുപാളി യിലെ പ്രത്യേക ദൗത്യത്തിന് ചുമതലപ്പെടുത്തിയിരിക്കുകയാണ്

പത്താം ക്ലാസ് വരെ മുക്കം സ്‌കൂളിൽ പഠിച്ച പ്രണോയ് തിരുവമ്പാടി സേക്രഡ് ഹാർട്ട് സ്‌കൂളിലായിരുന്നു പ്ലസ്‌ ടു പൂർത്തിയാക്കിയത്. തുടർന്ന് വിശാഖപട്ടണത്ത് ബിടെക് പൂർത്തി യാക്കി 2019ലാണ് നേവിയിൽ ചേരുന്നത്. അടിസ്ഥാന പരിശീലനത്തിനുശേഷം എയർഫോ ഴ്‌സിൽ പൈലറ്റ് ആകാനുള്ള പരിശീലനം ലഭിച്ചു. പിന്നീട് ഹെലികോപ്റ്റർ പൈലറ്റ് ആയി മുക്കബൈയിൽ രണ്ടര വർഷം ജോലി ചെയ്‌തു. അതിനുശേഷ മാണ് നേവി ക്രോസ് അറ്റാച്ച്മെ ന്റിനു വേണ്ടി ആർമിയിലേക്ക് അയച്ചത്.

ട്രൈ സർവീസ് ഇന്റ്റ് ഗ്രേഷൻറെ ഭാഗമായാണ് അവി ടെ പരിശീലനം ലഭിച്ചത്. ഈ പരിശീലനവും പരീക്ഷയും പാസായ ശേഷം സിയാച്ചിൻ മഞ്ഞുപാളിയിൽ ഹെലികോ പറ്റർ പരിശീലനം മികവോടെ പൂർത്തിയാക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി ആർമിയുടെ ലേയൂണിറ്റിലാണ് ജോ ലി ചെയ്യുന്നത്. പാക്കിസ്ഥ‌ാൻ ഭാഗത്തെ ഇന്ത്യൻ പോസ്‌റ്റുക ളിൽ ജോലി ചെയ്യുന്ന പട്ടാള ക്കാർക്ക് അടിയന്തര സാഹചര്യ മുണ്ടായാൽ രക്ഷപ്പെടുത്താനും മറ്റു സഹായങ്ങളെത്തിക്കാനുമാണ് ഹെലികോപ്റ്റർ സൗകര്യം ആവശ്യമായി വരുന്നത്. പ്രണോയിന്റെ സഹോദരി അനഘ റോയി ആർമിയിലെ നഴ്സിങ് ക്യാപ്റ്റൻ ആണ്.

Related Articles

Leave a Reply

Back to top button