Thiruvambady

തൊണ്ടിമ്മൽ ഗവ എൽപി സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിച്ചു. വിജയോൽസവം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അനുമോദനം നടത്തിയത്.

ഉപജില്ലാ കലാമേള, ശാസ്ത്രോൽസവം എന്നിവയിൽ 46 ഇനങ്ങളിൽ മികച്ച വിജയം നേടിയ 26 കുട്ടികൾക്കാണ് ഉപഹാരങ്ങൾ നൽകിയത്.പിടിഎ യും ബിഎൽഎം മുക്കം ബ്രാഞ്ചുമാണ് ഉപഹാരങ്ങൾ സ്പോൺസർ ചെയ്തത്.

ഗ്രാമപഞ്ചായത്ത് മെംബർ പി ബീന അധ്യക്ഷത വഹിച്ച പരിപാടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. മുക്കം എച്ച്എസ്എസ് മാനേജർ വൽസൻ മഠത്തിൽ പ്രിൻ്റർ സമർപ്പണവും ഉപജില്ലാ ടീച്ചിംഗ് എയ്ഡ് നിർമ്മാണ വിജയി പി സ്മിനക്ക് ഉപഹാരവും നൽകി.

മേളയിലേക്ക് കുട്ടികളെ പ്രാപ്തരാക്കി മികച്ച വിജയം നേടിയ വിദ്യാലയത്തിന് സ്രാമ്പിക്കൽ കുടുംബത്തിൻ്റെ ഉപഹാരം എസ് ദിനേശ് ബാബു വിതരണം ‌ ചെയ്തു.പിടിഎ പ്രസിഡൻ്റ് എസ് പ്രജിത്ത്, എസ്എംസി ചെയർമാൻ സുരേഷ് തൂലിക, എം പിടിഎ ചെയർപേഴ്സൺ കെ സുമം, ഹെഡ്മിസ്ട്രസ് കെഎസ് രഹ്നമോൾ, ബിഎൽഎം മുക്കം ബ്രാഞ്ച് കോഓഡിനേറ്റർ ദിവ്യ, എസ് ജയചന്ദ്രൻ, രാജേഷ് വെള്ളാരംകുന്ന്, എസ് ജയപ്രസാദ്, സിടി നളേശൻ, എസ് ജയരാജൻ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button