Thiruvambady
തിരുവമ്പാടിയിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളും ജനമൈത്രി പോലീസ് തിരുവമ്പാടിയും സംയുക്തമായി തിരുവമ്പാടിയിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. അസി.സ്കൂൾ മാനേജർ ഫാ.ജേക്കബ് തിട്ടയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ലതമോൾ, ജനമൈത്രി പോലീസ് തിരുവമ്പാടി സബ് ഇൻസ്‌പെക്ടർ രമ്യ ഇ.കെ, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, തോമസ് വലിയ പറമ്പിൽ, സജി പുതുപ്പറമ്പിൽ, ഷൈബി മാത്യു, സ്കൂൾ ഹെഡ് മാസ്റ്റർ സജി തോമസ് പി തുടങ്ങിയവർ സംസാരിച്ചു.