Mukkam

തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാൻ നീക്കം; ആർജെഡി പോസ്റ്റോഫീസ് ധർണ നടത്തി

മുക്കം : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി അട്ടിമറിച്ച്, വികസന വഴികളിൽ തടസ്സംതീർക്കുന്ന മോദി സർക്കാറിനെതിരേ ജനകീയ സമരക്കൂട്ടായ്മകൾ രാജ്യമെമ്പാടും ഉയർന്നുവരുമെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി പറഞ്ഞു.

തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരേയും പുതിയ ലേബർ കോഡിനെതിരേയും ആർജെഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി മുക്കം പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലിൽ അധ്യക്ഷനായി. ഇളമന ഹരിദാസ്, ഗോൾഡൻ ബഷീർ, സുബൈർ അത്തൂളി, നിയോജകമണ്ഡലം സെക്രട്ടറി മാത്യു മങ്കരയിൽ, മനോജ് മൂത്തേടത്ത്, എ.പി. മോയിൻ, വി.വി. ജോൺ, രാജേഷ് പൊട്ടിയിൽ, ജീൻസ് അഗസ്റ്റ്യൻ, ജോർജ് വർഗീസ്, അസീസ് പാലാട്ട്, നജീബ് കരിപ്പൊടി, മുഹമ്മദ് കുട്ടി പുളിക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button