Kodiyathur

മാലിന്യസംസ്‌കരണ രംഗത്തെ മികച്ച നേട്ടം; ശിഹാബ് മാട്ടുമുറിയെ ഹരിത കര്‍മസേന ആദരിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തികള്‍ ഊർജ്ജസ്വലമാക്കാൻ നേതൃത്വം നൽകി പ്രവർത്തിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിയെ കൊടിയത്തൂര്‍ പഞ്ചായത്ത് ഹരിത കര്‍മസേന ആദരിച്ചു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് തരം തിരിച്ച് ലഭിക്കുന്ന വരുമാനവും യൂസര്‍ഫീ ഉപയോഗിച്ചും ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് കൃത്യമായ ശമ്പളം നല്‍കാനും ഗ്രാമപഞ്ചായത്തിന് സാധിക്കുന്നുണ്ട്. പതിനാറ് ഹരിതകര്‍മസേന തൊഴിലാളികളുമായി ആരംഭിച്ച സേന ഇന്ന് 32 തൊഴിലാളികളായി വർധിച്ചു.

6 മാസം കൊണ്ട് 57 ടണ്‍ പ്ലാസ്റ്റിക് മാലിന്യവും 10 ടണ്‍ തുണി മാലിന്യവും 10 ടണ്‍ ഇതര മാലിന്യങ്ങളും ശേഖരിച്ച്, തരംതിരിച്ച്, സംസ്‌കരിക്കാനും പഞ്ചായത്തിന് സാധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറിക്ക് ഹരിത കര്‍മസേന പ്രസിഡന്റ് ബിന്ദു ഉപഹാരം നല്‍കി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശ ചേലപ്പുറത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍, ഫാത്തിമ നാസര്‍, മറിയം കുട്ടിഹസ്സന്‍, സിജി ‍, കോമളം, പഞ്ചായത്ത് അസി. സെക്രട്ടറി പ്രിന്‍സിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിലാല്‍ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button