KarasseryKodiyathur

കോട്ടമുഴിയിൽ പുതിയ പാലത്തിന് 4.21 കോടിയുടെ ഭരണാനുമതിയായി

കാരശ്ശേരി: തിരുവമ്പാടി മണ്ഡലത്തിൽ വർഷങ്ങളായി തകർച്ചാഭീഷണിയിലുള്ള കോട്ടമുഴി പാലം പുനർനിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് 4.21 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കൊടിയത്തൂർ-കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മുക്കം-കൊടിയത്തൂർ റോഡിൽ 35 വർഷത്തിലേറെ പഴക്കമുള്ളതാണ് കോട്ടമുഴി പാലം. ഇരുവഞ്ഞിയിൽ വന്നുചേരുന്ന ഭാഗത്ത് കക്കാടം തോടിനു കുറുകെയുള്ള പാലം തകർന്നുതുടങ്ങിയത് 2018-ലെ പ്രളയം മുതലാണ്. കരിങ്കൽ ഭിത്തി തകർന്ന് ഇടിഞ്ഞുതാഴ്ന്ന ഭാഗത്തിന്റെ സംരക്ഷണത്തിന് 2021ൽ 13 ലക്ഷം ചെലവിൽ നിർമിച്ച താത്‌കാലിക കരിങ്കൽക്കെട്ടിന്റെ പിൻബലത്തിലാണ് ഇപ്പോൾ പാലമുള്ളത്.

ടിപ്പറുകളും ബസ്സുകളുമടക്കം ധാരാളം വാഹനങ്ങൾ ഓടുന്ന റൂട്ടിലെ പാലം പിന്നെയും ഇടിഞ്ഞുതാഴുന്ന അവസ്ഥ നിലവിലുണ്ട്. കോൺക്രീറ്റ് സ്ലാബ് അടിഭാഗം തകർന്ന് കമ്പികൾ തൂങ്ങിയനിലയിലുമാണ്. ദുരന്തഭീഷണിയിലായ പാലം എത്രയും വേഗം പുനർനിർമിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ സഫലമാകാൻ പോകുന്നത്.

Related Articles

Leave a Reply

Back to top button