മലബാർ സ്പോർട്സ് അക്കാദമിയും മാസ് ഡി കോസ് തിരുവമ്പാടിയും സംയുക്തമായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

പുല്ലൂരാംപാറ: മലബാർ സ്പോർട്സ് അക്കാദമിയും മാസ് ഡി കോസ് തിരുവമ്പാടിയും സംയുക്തമായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് സമാപനം പുല്ലൂരാംപാറ സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ശ്രീ കെ.എം ജോസഫ് മുഖ്യാതിഥിയായി.
മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പി.ടി അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാസ് ഡി കോസ് വൈസ് പ്രസിഡന്റ് ജോസ് മാത്യു, മുൻ സായി സ്കൂൾ കായിക അധ്യാപകൻ ജോസഫ് ടി.ടി, സെൻറ് ജോസഫ്സ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോളി ജോസഫ്, സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി പ്രധാന അധ്യാപകൻ ആന്റണി, വിൽസൺ താഴത്തുപറമ്പിൽ, ടി.ടി കുര്യൻ, പി.കെ സോമൻ, പുല്ലൂരാംപാറ ഹൈസ്കൂൾ കായിക അധ്യാപിക ജോളി തോമസ്, ഒ.പി തോമസ്, കോച്ച് ജീഷ് കുമാർ, മനോജ് ചെറിയാൻ , ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.