Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ വിവിധ വിഷയങ്ങളുടെ മേള സംഘടിപ്പിച്ചു
കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ സയൻസ് സോഷ്യൽ സയൻസ്, മാത്‍സ്, വർക്ക് എക്സ്പീരിയൻസ് തുടങ്ങിയയുടെ മേള സംഘടിപ്പിച്ചു. മേളയിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, എക്സ്പിരിമെന്റ്, പ്രോജക്ട്, മാഗസിൻ തുടങ്ങിയവയുടെ പ്രദർശനം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി മേള ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ മരിയ തെരേസ്, മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.