Mukkam

മുക്കത്തും പരിസര പ്രദേശങ്ങളിലും വീടുകളിൽ വ്യാപക മോഷണം; അന്വേഷണം ആരംഭിച്ചു

മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും വീടുകളിൽ വ്യാപക മോഷണം. ശനിയാഴ്ച പുലര്‍ച്ചെയാണ് നിരവധി വീടുകളില്‍ മോഷണം നടന്നത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ തറോല്‍, തെച്ചിയാട്ടില്‍ പ്രദേശങ്ങളിലാണ് വ്യാപകമായി മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മോഷണം. മോഷ്ടാക്കളുടെ ദൃശ്യം സമീപത്തെ വീടുകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.

ഇരുമ്പിടക്കണ്ടി റസാഖിന്റെ വീട്ടിൽ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച് കള്ളൻ ഓടി രക്ഷപ്പെട്ടു. പല വീടുകളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ മുതലായവ മോഷണം പോയതായും പ്രദേശവാസികൾ പറയുന്നു. ഹെൽമെറ്റ് ധരിച്ച ഒരാളെയും തൊപ്പിയും ഗ്ലാസും ധരിച്ച മറ്റൊരാളെയും സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസമാണ് മുക്കത്തിനടുത്ത് മാങ്ങാപൊയിലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് ഒരു സംഘം കവര്‍ച്ച നടത്തിയത്.

Related Articles

Leave a Reply

Back to top button