Mukkam

യങ് ഐഡിയ കോൺക്ലേവിന് എൻ.ഐ.ടി വേദിയൊരുക്കും

മുക്കം: കോളേജ് വിദ്യാർഥികൾക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുന്നതനയി സംഘടിപ്പിക്കുന്ന യങ് ഐഡിയ കോൺക്ലേവിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് വേദിയൊരുക്കും. കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഇന്നവേഷൻസ് എക്‌സ്‌പെഡിഷൻ നടത്തുന്ന പരിപാടിയുടെ കാലിക്കറ്റ് എഡിഷൻ ഓഗസ്റ്റ് 19ന് എൻ.ഐ.ടി.സി കാമ്പസിലെ എം.ബി.എ ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാർഥികൾക്കായുള്ള ‘ഇന്നവേറ്റീവ് ഐഡിയ പിച്ചിങ് മത്സരവും’ പ്രൊഫഷണലുകളുമായുള്ള ആശയവിനിമയവുമാണ് പരിപാടിയുടെ ഹൈലൈറ്റ്.

എൻ.ഐ.ടി കാലിക്കറ്റിലുള്ള സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ ഇന്നവേഷൻസ്, ഓൺട്രപ്രനേർഷിപ്പ് ആൻഡ് ഇൻകുബേഷൻ എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെ മറ്റു എൻജിനിയറിങ് കോളേജുകളും പരിപാടിക്ക് പിന്തുണ നൽകും. കോഴിക്കോട് ജില്ലാ കളക്ടർ എ ഗീത പരിപാടി ഉദ്ഘാടനം ചെയ്യും. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ്കൃഷ്ണ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി അംബിക മുഖ്യപ്രഭാഷണം നടത്തും.

Related Articles

Leave a Reply

Back to top button