Thiruvambady

പുല്ലൂരാംപാറയിൽ ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാംപാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് എം.എൽഎംഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്.

പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എൻജിനീയർ ഹൃദ്യ പി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. മാലിന്യമുക്ത നവകേരള പ്രതിജ്ഞ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ചൊല്ലികൊടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കണ്ണു പരിശോധന, ജീവതാളം സ്ക്രീനിങ് ക്യാമ്പ്, ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ, മിഷൻ ഇന്ദ്രധനുഷ്, വിവാ ക്യാമ്പയിൻ, എന്നിവയും കുട്ടികളുടെ കലാപരിപാടികളും നടന്നു.

വാർഡ് മെമ്പർ കെ.ഡി ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കളത്തൂർ, വാർഡ് മെമ്പർ കെ.എം മുഹമ്മദലി, മുക്കം സി.എച്.സി മെഡിക്കൽ ഓഫീസർ ഡോ.കെ ആലിക്കുട്ടി, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ.വി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിൻ, സി എൻ പുരുഷോത്തമൻ, ടോമി കൊന്നക്കൽ, ജോയ് മ്ലാങ്കുഴി, ഗോപിലാൽ, സിബി, ബേബി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button