കൂടെയുണ്ട് കരുത്തേകാൻ – സമഗ്ര വിദ്യാർത്ഥി – രക്ഷാകർതൃ – അദ്ധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രവേശനോത്സവം ‘വരവേല്പ് 2025’ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കും,വിദ്യാർത്ഥികൾക്കുമായി ‘കൂടെയുണ്ട് കരുത്തേകാൻ – സമഗ്ര വിദ്യാർത്ഥി – രക്ഷാകർതൃ – അദ്ധ്യാപക ശാക്തീകരണ പരിപാടി’ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.യംഗ് ഇന്നവേഷൻ പ്രോഗ്രാം കോർഡിനേറ്ററും,ബി.ആർ.സി ട്രയിനറുമായ സജിൻ മാത്യു ക്ലാസ്സ് നയിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വാസുദേവൻ ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.അദ്ധ്യാപക പ്രതിനിധി സജി മാത്യു,വിദ്യാർത്ഥി പ്രതിനിധി ജുവൽ ജോഷി എന്നിവർ നന്ദിയർപ്പിച്ചു.
അക്കാദമിക നിലവാരവും,സാമൂഹ്യ പ്രതിബദ്ധതയുമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിന് അദ്ധ്യാപകരും,മാതാപിതാക്കളും,വിദ്യാർത്ഥികളും ചേർന്ന് പ്രവർത്തിക്കുന്നതിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ പ്രിൻസിപ്പൽ വിജോയ് തോമസ് വേദിയിൽ അവതരിപ്പിച്ചു.സയൻസ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ്സ് വിഭാഗങ്ങളിലായി അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളും,മാതാപിതാക്കളും നിറഞ്ഞ സദസ് ‘വരവേല്പ് 2025’ പരിപാടി ഗംഭീരമാക്കി.സ്കൂളിലെ അദ്ധ്യാപക – അനദ്ധ്യാപകർ,പി.ടി.എ പ്രതിനിധികൾ,സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.